Monday, January 01, 2007

പുക

















കനലിന്ടെ ചൂട് ചുണ്ട് അറിഞ്ഞുതുടങ്ങിയിരിക്കുന്നു
അപ്പോഴാണ്‍ തോന്നുന്നത്
അകത്തെ ചൂടാണോ പുറത്തെ കനലാണോ
പൊള്ളിക്കുന്നതെന്ന്
ഇടറിത്തുടങ്ങിയ മനസ്സിനെ പൊള്ളിക്കുന്നതെന്താണ്
അതെന്തായാലും പുറതെ ചൂടല്ല
അകത്തെ കനലു തന്നെയാണ്

സ്നേഹം ഒരു തീപ്പൊരി ആയിരുന്നുവോ
അതു
ആളിക്ക്കത്തിചതാരാണ്
ഞാനോ അവളോ അതോ
കാലമോ
കാലം ഓരോന്നിനും മറുപടി പറയുകയാണെന്നു തോന്നുന്നു
പക്ഷേ ചോദ്യങ്ങളൊന്നും ചോദിക്കതെയിരുന്ന
എന്നോടോ
എന്ടെ ചോദ്യങ്ങള്ക്കു കാലം മറുപടി തരുമോ
കാലത്തെ ഭയക്കേണ്ടി വരുമെന്നോ
അകത്തെക്കു കയറിയ പുക പുറത്തു ചാടാന്
സ്റ്മിച്ചു കൊണ്ടേയിരിക്കുന്നു
ഉള്ളിലെ ചൂട് കഠിനതരമാവുന്നു

എവിടെയോ ഒരു കനല്‍ ആളിക്കത്തുന്നുവോ
എരിഞ്ഞടങ്ങും മുന്പ്


3 Comments:

Blogger അതുല്യ said...

സുഹൃത്തിനു ബ്ലോഗ്ഗിലേയ്ക്‌ സ്വാഗതം.

കംന്റ്‌ നോട്ടിഫിക്കേഷന്‍ ഓപ്ഷനില്‍ പോയി അഡ്രെസ്സ്‌ ആയിട്ട്‌ ഇത്‌ pinmozhikal@gmail.com കൊടുത്താല്‍, പുക ബാക്കിയുള്ളവരും കൂടേ കാണും.

2:50 AM  
Blogger അതുല്യ said...

താങ്കള്‍ ആ ബ്ലോഗ്ഗ്‌ നേയിം കൂടി ഒന്ന് മലയാളത്തില്‍ റ്റെപ്‌ ചെയ്ത്‌ ഇടൂ പ്ലീസ്‌. എല്ലാരും കാണട്ടെ. തനിമലയാളം ലിങ്കിലും വരട്ടെ.

3:03 AM  
Blogger Amritharaj.M said...

thankkhal valiyavanannu........innuvarae njan kantittullathil vachu.....
njan anghaudae syshynannu

9:49 AM  

Post a Comment

<< Home

Krishna Prakash Krishna Prakash My Facebook Link