Tuesday, January 02, 2007

അതിജീവനം

ഞാന്‍ ഒരു ഗുരുവിനെത്തേടുകയാണ്
നിങ്ങള്ക്കാവുമോ
ശബ്ദമുയറ്ത്തി കാര്യങ്ങള്‍ പറയുവാന്
എന്നെ പഠിപ്പിക്കാമോ
എതിറ്ക്കുന്നവരെ നിലംപരിശാക്കുവാന്
എനിക്കൊരു കൈ സഹായം വേണം

എനിക്കു മടിയാണ്
ഞാനൊരു ദുറ്ബലനാണ്
അല്ലെങ്കില്‍ ഇതു രണ്ടുമാണ്

നിങ്ങള്ക്കു തറ്ക്കശാസ്ത്റമറിയാമോ
അവര്‍ പറയുന്നു
ഞാന്‍ തോല്വി അംഗീകരിക്കാന്‍ തക്ക സഹിഷ്ണുവല്ലെന്നു
തോല്വി മരണമാണ്
എനിക്കും ജീവിക്കണം

ഇനിയെങ്കിലും പറയൂ, ഒരുക്കമാണോ?

2 Comments:

Blogger Sreejith K. said...

ഗുരു ആകുക എന്ന് പറയുന്നത് അത്ര എളുപ്പമല്ല. ഗുരു വഹിക്കുന്ന ഉത്തരവാദിത്തങ്ങള്‍ ഭീമമാണ്. താങ്കള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എല്ലാവരും അഭിമുഖീകരിക്കുന്നത് തന്നെ. നല്ല ചിന്തകള്‍.

ഈ ബ്ലോഗിന്റെ പേര് മലയാളത്തിലാക്കൂ. അതാകും ഭംഗി. കമന്റ് നോട്ടിഫിക്കേഷന്‍ pinmozhikal@gmail.com എന്നാക്കിയാല്‍ ‍ഈ ബ്ലോഗില്‍ വരുന്ന കമന്റുകള്‍ http://groups.google.com/group/blog4comments/ ഗ്രൂപ്പിലേയ്ക്ക് പോയി എല്ലാ മലയാളം ബ്ലോഗേര്‍സിനും മെയില്‍ ആയി കിട്ടും. മലയാളം ബ്ലോഗ് ലോകത്തേക്ക് സ്വാഗതം.

10:38 AM  
Blogger കരീം മാഷ്‌ said...

(നിങ്ങള്ക്കു തറ്ക്കശാസ്ത്റമറിയാമോ
അവര്‍ പറയുന്നു
ഞാന്‍ തോല്വി അംഗീകരിക്കാന്‍ തക്ക സഹിഷ്ണുവല്ലെന്നു
തോല്വി മരണമാണ്)

എനിക്കു തര്‍ക്ക ശാസ്ത്രമറിയില്ല, എന്നാലും തോല്‍‌വിക്കൊടുവില്‍ മരണം മാത്രമല്ലന്നറിയാം

6:41 PM  

Post a Comment

<< Home

Krishna Prakash Krishna Prakash My Facebook Link