Thursday, January 04, 2007

നേടുക!!!

ഇല്ല
ഇനിയുമില്ല ഞാന്
സന്തോഷത്തിന്ടെ മൂടുപടം എനിക്കിനി വേണ്ട
ഓറ്ക്കുക നീ
നിന്ടെ തോല്വി
എന്നെയും ദു:ഖിപ്പിച്ചിരുന്നു എന്ന്.
പടവെട്ടി ഞാന്‍ നേടിയപ്പൊള്
ഭൂമിയില്‍ വീണത്
നിന്ടെ അശ്റുകണങ്ങളല്ലേ
വ്റുഥാ ധരിച്ചു ഞാന്
ജയിച്ചെന്ന്

നേടുവതില്ല ഞാന്
നിനക്കൊട്ടു നഷ്ടമേകി
നിറുത്താം നമുക്കീ യുദ്ധം
ശിഷ്ടസേനയുടെ കണക്കെടുക്കേണ്ടതില്ല
തോറ്റു ഞാന്
വീണ്ടും...

12 Comments:

Blogger sami said...

തോല്‍ക്കലും തോറ്റുകൊടുക്കലും തന്നെയാണ് ജീവിതം....
പിന്നെ മൂടുപടം.അത് വേണ്ട...
നന്നായി ......തുടര്‍ന്നും എഴുതൂ...

6:09 AM  
Blogger വല്യമ്മായി said...

സ്വാഗതം

8:17 AM  
Blogger sandoz said...

സദ്ദാം-ബുഷ്‌ യുദ്ധങ്ങള്‍ ബ്ലോഗില്‍ കണ്ട്‌ മനസ്സ്‌ മടുത്ത ഒരു ബ്ലോഗനാണു മാഷ്‌ എന്ന് മനസ്സിലായി.അത്‌ കൊണ്ടല്ലേ നിര്‍ത്തൂ ഈ യുദ്ധം എന്ന് പറഞ്ഞത്‌.
വരികള്‍ ഇഷ്ടമായി.

9:05 AM  
Blogger ലിഡിയ said...

എല്ലാ വിജയങ്ങളും വിജയങ്ങളായി കാണാന്‍ മൂഡന് മാത്രമേ ആവൂ എന്ന് പുരാണങ്ങളൊക്കെ പറഞ്ഞതല്ലേ..

തോല്‍ക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു നാമോക്കെയും..

വരികളുടെ ലാളിത്യം ഇഷ്ടമായിരിക്കുന്നു.

-പാര്‍വതി.

9:17 AM  
Blogger വേണു venu said...

തോല്‍ക്കലും തോറ്റുകൊടുക്കലും തന്നെ ജീവിതം എന്നു് സാമി പറയുന്നു.
പാറൂ പറയുന്നു..തോല്‍ക്കാന്‍ പഠിക്കേണ്ടിയിരിക്കുന്നു നാമോക്കെയും..
പക്ഷേ ഞാന്‍ പറഞുഞുകൊണ്ടു് ഓടാതെ ഒളിക്കാന്‍ ശ്രമിക്കുന്നു.
ഇത്രയും പറഞ്ഞും കൊണ്ടു്.തോല്‍വി അറിയാതിരിക്കാനുള്ള ഓട്ടമാണു് ജീവിതം.

9:56 AM  
Blogger Devadas V.M. said...

നന്നായിരിക്കുന്നു.

ഫോണ്ട് ഒന്നു കൂടെ ശ്രദ്ധിക്കൂ

5:27 AM  
Blogger Navi said...

അപ്പൊ നേടിയോ...

ഇനിയും എഴുതെടാ..

6:28 AM  
Blogger Hafis said...

kanna....
saar puliyaayirunnalle ?

yeh kaunsee font hain ?

10:23 AM  
Blogger Jithin.M.D said...

This comment has been removed by the author.

10:36 PM  
Blogger Jithin.M.D said...

hai kannetta , nice one!

10:37 PM  
Blogger Lallu said...

nice...still keeping the pen with you!...congrats and write more...dear friend...

10:20 PM  
Blogger Unknown said...

hi
i am your friend resmi....
nice poem..i like it.....

11:16 PM  

Post a Comment

<< Home

Krishna Prakash Krishna Prakash My Facebook Link