ഇരുട്ടിനെ പേടിച്ചിട്ടല്ല
മടുക്കുന്നതെന്തേയി
ത്തേനും കല്‍ക്കണ്ടമധുരവു
മീച്ചെറു
യാത്രയുമെല്ലാം
ശൂന്യം നിശ്ചലമീയിരുള്‍ പരന്നു
കഴിഞ്ഞുവോ
മനതാരിലൊരു ദീപനാളം
പോലും തെളിയാത്തതെന്തേ
എവിടെയോ ഒരു സൂര്യന്‍
ഉദിക്കയില്ലേയിനി
ചിന്തയും വറ്റി കാഴ്ചയുമിരുണ്ടു
പോകുന്നതെന്തേയീ
മധ്യാഹ്നത്തിലും
കേള്‍ക്കാനില്ലല്ലോ തേക്കുപാട്ടുകള്‍
ജലമൊരിറ്റു ബാക്കിയില്ലേ
ചന്ദ്രനും മറഞ്ഞുവോ
രാത്രി
വെറും കറുപ്പു തന്നെയോ
കനലെരിയുന്നുവോ നെഞ്ചിലെന്നാല്‍
ചിതയൊരുക്ക
അടുത്തുപോയ്
മംഗളം
യാത്രയിനിയുമുണ്ടു
ബാക്കിയെന്നാലും
മടുത്തുപോയ്
വയ്യ
ഇനിയൊട്ടു മുന്നോട്ടില്ല


My Facebook Link
4 Comments:
This comment has been removed by a blog administrator.
please use varamozhi to publish..
Good Work... best wishes...!!!
This comment has been removed by the author.
Post a Comment
<< Home