Tuesday, January 02, 2007

അതിജീവനം

ഞാന്‍ ഒരു ഗുരുവിനെത്തേടുകയാണ്
നിങ്ങള്ക്കാവുമോ
ശബ്ദമുയറ്ത്തി കാര്യങ്ങള്‍ പറയുവാന്
എന്നെ പഠിപ്പിക്കാമോ
എതിറ്ക്കുന്നവരെ നിലംപരിശാക്കുവാന്
എനിക്കൊരു കൈ സഹായം വേണം

എനിക്കു മടിയാണ്
ഞാനൊരു ദുറ്ബലനാണ്
അല്ലെങ്കില്‍ ഇതു രണ്ടുമാണ്

നിങ്ങള്ക്കു തറ്ക്കശാസ്ത്റമറിയാമോ
അവര്‍ പറയുന്നു
ഞാന്‍ തോല്വി അംഗീകരിക്കാന്‍ തക്ക സഹിഷ്ണുവല്ലെന്നു
തോല്വി മരണമാണ്
എനിക്കും ജീവിക്കണം

ഇനിയെങ്കിലും പറയൂ, ഒരുക്കമാണോ?

Krishna Prakash Krishna Prakash My Facebook Link