Friday, March 13, 2009

വേര്‍പാട്‌


നീ തന്ന വേദന
ശൂന്യതക്ക് വഴി മാറിയിരിക്കുന്നു
അറിയുന്നു ഞാന്‍
തളര്‍ച്ചയെന്നാല്‍ നീ
തന്ന ശൂന്യതയാണെന്ന്‌

തീയായ്‌ പെയ്യുന്ന മഴയില്‍
വെന്തു പോകുന്നൊരു
തനുവും
പ്രണയാഗ്നിയില്‍ മരവിച്ച
മനവും
പകച്ചു നില്‍ക്കുന്നു ഇവിടെ
ഈ ശൂന്യതയില്‍

എന്നില്‍ നിന്നും പലായനം ചെയ്യാന്‍
വെമ്പുന്ന സ്നേഹമേ
തിരിച്ചു വരാതിരിക്കുക
എന്തെന്നാല്‍
പടിപ്പുരപ്പുറത്ത്‌
എന്നെ വിളിച്ചും കൊണ്ട്‌
അതിഥിയെത്തിയിരിക്കുന്നു
ഒടുവിലത്തെ അതിഥി

Krishna Prakash Krishna Prakash My Facebook Link