പുക

കനലിന്ടെ ചൂട് ചുണ്ട് അറിഞ്ഞുതുടങ്ങിയിരിക്കുന്നു
അപ്പോഴാണ്‍ തോന്നുന്നത്
അകത്തെ ചൂടാണോ പുറത്തെ കനലാണോ
പൊള്ളിക്കുന്നതെന്ന്
ഇടറിത്തുടങ്ങിയ മനസ്സിനെ പൊള്ളിക്കുന്നതെന്താണ്
അതെന്തായാലും പുറതെ ചൂടല്ല
അകത്തെ കനലു തന്നെയാണ്
സ്നേഹം ഒരു തീപ്പൊരി ആയിരുന്നുവോ
അതു
ആളിക്ക്കത്തിചതാരാണ്
ഞാനോ അവളോ അതോ
കാലമോ
കാലം ഓരോന്നിനും മറുപടി പറയുകയാണെന്നു തോന്നുന്നു
പക്ഷേ ചോദ്യങ്ങളൊന്നും ചോദിക്കതെയിരുന്ന
എന്നോടോ
എന്ടെ ചോദ്യങ്ങള്ക്കു കാലം മറുപടി തരുമോ
കാലത്തെ ഭയക്കേണ്ടി വരുമെന്നോ
അകത്തെക്കു കയറിയ പുക പുറത്തു ചാടാന്
സ്റ്മിച്ചു കൊണ്ടേയിരിക്കുന്നു
ഉള്ളിലെ ചൂട് കഠിനതരമാവുന്നു
എവിടെയോ ഒരു കനല്‍ ആളിക്കത്തുന്നുവോ
എരിഞ്ഞടങ്ങും മുന്പ്