മറ്റൊരു കുടിയിറക്കു കൂടി (ജീവിതത്തില്‍ നിന്ന്)

ആദ്യതെയാള്‍ ജീവിക്കണമെന്ന് പറഞ്ഞു
രണ്ടാമന്‍ വേണ്ടെന്നും
തറ്ക്കം മൂത്തുവാക്കേറ്റം കയ്യാങ്കളിയായി
ചുറ്റുമുള്ളവര്‍ ഓരോ ചേരിയിലായി ചേക്കേറി
ആരെയും കാത്തുനില്‍ക്കാതെ കാലം മുന്നോട്ട്
ആരോ സന്തോഷഗീതങ്ങള്‍ പാടുന്നുണ്ട്
ആയുധങ്ങള്‍ തല്കാലത്തേക്കെങ്കിലും ചോര ചിന്തുന്നില്ല
അവശേഷിച്ചത് ജയിച്ചവര്‍ മാത്റം
തോറ്റവന്ടെ സ്ഥലം ജയിച്ചവന്ടെ ആധിപത്യത്തില്‍
അങനെയും അവന്‍ പ്റബലനായി
കാലം പിന്നെയും മുന്നോട്ട്
വികാരങള്‍ പിന്നെയും മാറിമറിഞ്ഞു
വീണ്ടും വാക്കേറ്റങ്ങള്‍മ
നസ്സിലെന്നും നീറിയ ദുഃഖം മുഖദാവിലേക്ക്
ജപ്തിക്കടലാസ് കൈപറ്റി വിറങ്ങലിച്ചു നിന്ന നേരം
അധികാരികള്‍ പ്റമാണിമാര്‍കുടിയിറക്കാന്‍ വരുന്ന നേരം
ബുള്‍ഡോസറുകള്‍ മാറു പിളറ്ന്ന നേരം
തറ്ക്കമില്ലാതെ അതിഥി വന്നു
കൂട്ടിക്കൊണ്ടു പോകാന്‍
തിരിച്ചു വരവില്ലാത്ത യാത്റക്ക്