ശാന്തിതീരം
ആര്‍ക്കുന്ന തിരമാലകള്‍ക്ക്
സംസാരശേഷിയുണ്ടായിരുന്നെങ്കില്‍
ഒരുപാട് കഥകള്‍ കേള്‍ക്കാമായിരുന്നു
കരയുന്നവരുടെ
ചിരിക്കുന്നവരുടെ
കറുത്തവരുടെ
വെളുത്തവരുടെ
ഒക്കെ
ഒരുപാട് ഒരുപാട് കഥകള്‍
കാലത്തും ഉച്ചക്കും വൈകീട്ടും
രാത്രിയിലും ഒക്കെ
അവ കഥകള്‍ ചൊല്ലിത്തരുമായിരുന്നു
എത്രയെത്ര മോഹങ്ങള്‍
കടല്‍ തുഴഞ്ഞുപോയി
എത്രയെത്ര മോഹഭംഗങ്ങള്‍
കടലിലേക്കിറങ്ങിചെന്നു
തിരമാലകള്‍ തീരത്തോടു രഹസ്യങ്ങള്‍
പറയുന്നുണ്ടാകുമോ
എന്റെ കഥ
ഞങ്ങളുടെ കഥ
എല്ലാം പറഞ്ഞു കാണുമോ
ഇല്ലെന്നു സമാധാനിക്കാം
മെല്ലെ തിരമാലകളെ
വകഞ്ഞിറങ്ങി നോക്കാം
ആഴങ്ങളില്‍ ചെന്നു മൌനത്തിന്റെ കുടമുടക്കാം
നാളെ തിരമാലകള്‍
തീരത്തോടു പുതിയൊരു കഥ പറയും
തീര്‍ച്ച
സംസാരശേഷിയുണ്ടായിരുന്നെങ്കില്‍
ഒരുപാട് കഥകള്‍ കേള്‍ക്കാമായിരുന്നു
കരയുന്നവരുടെ
ചിരിക്കുന്നവരുടെ
കറുത്തവരുടെ
വെളുത്തവരുടെ
ഒക്കെ
ഒരുപാട് ഒരുപാട് കഥകള്‍
കാലത്തും ഉച്ചക്കും വൈകീട്ടും
രാത്രിയിലും ഒക്കെ
അവ കഥകള്‍ ചൊല്ലിത്തരുമായിരുന്നു
എത്രയെത്ര മോഹങ്ങള്‍
കടല്‍ തുഴഞ്ഞുപോയി
എത്രയെത്ര മോഹഭംഗങ്ങള്‍
കടലിലേക്കിറങ്ങിചെന്നു
തിരമാലകള്‍ തീരത്തോടു രഹസ്യങ്ങള്‍
പറയുന്നുണ്ടാകുമോ
എന്റെ കഥ
ഞങ്ങളുടെ കഥ
എല്ലാം പറഞ്ഞു കാണുമോ
ഇല്ലെന്നു സമാധാനിക്കാം
മെല്ലെ തിരമാലകളെ
വകഞ്ഞിറങ്ങി നോക്കാം
ആഴങ്ങളില്‍ ചെന്നു മൌനത്തിന്റെ കുടമുടക്കാം
നാളെ തിരമാലകള്‍
തീരത്തോടു പുതിയൊരു കഥ പറയും
തീര്‍ച്ച