Saturday, October 06, 2007

ഇരുട്ടിനെ പേടിച്ചിട്ടല്ല

മടുക്കുന്നതെന്തേയി
ത്തേനും കല്‍ക്കണ്ടമധുരവു
മീച്ചെറു
യാത്രയുമെല്ലാം

ശൂന്യം നിശ്ചലമീയിരുള്‍ പരന്നു
കഴിഞ്ഞുവോ
മനതാരിലൊരു ദീപനാളം
പോലും തെളിയാത്തതെന്തേ
എവിടെയോ ഒരു സൂര്യന്‍
ഉദിക്കയില്ലേയിനി

ചിന്തയും വറ്റി കാഴ്ചയുമിരുണ്ടു
പോകുന്നതെന്തേയീ
മധ്യാഹ്നത്തിലും

കേള്‍ക്കാനില്ലല്ലോ തേക്കുപാട്ടുകള്‍
ജലമൊരിറ്റു ബാക്കിയില്ലേ
ചന്ദ്രനും മറഞ്ഞുവോ
രാത്രി
വെറും കറുപ്പു തന്നെയോ
കനലെരിയുന്നുവോ നെഞ്ചിലെന്നാല്‍
ചിതയൊരുക്ക
അടുത്തുപോയ്‌
മംഗളം

യാത്രയിനിയുമുണ്ടു
ബാക്കിയെന്നാലും
മടുത്തുപോയ്‌
വയ്യ
ഇനിയൊട്ടു മുന്നോട്ടില്ല

Krishna Prakash Krishna Prakash My Facebook Link