ഏതോ വാര്‍മുകിലിന്‍ കിനാവിലെ മുത്തായ് നീ വന്നു
പ്രീ-ഇന്‍റര്‍വെല്‍ സെഷന്‍...
നീ വന്നപ്പോള്‍
ബാല്യത്തിലേക്ക് തിരിച്ചു പോകുകയായിരുന്നു ഞാന്‍
ധിഷണയെ വെല്ലുവിളിച്ചും കൊണ്ട്
അറിയാതെ ഹൃദയം നിന്നോടൊപ്പം ഇറങ്ങിവന്നു
അധീശത്വം ഹൃദയത്ത്തിനായിരുന്നു
ഒന്നല്ല
ഒരായിരം വട്ടം താക്കീതു തന്നതാണ്
പതുക്കെ പതുക്കെ ധിഷണ
അപ്രത്യക്ഷമായി
ചിന്തകളും മൃതിയിലായി
ആണ്ടിലൊരിക്കല്‍ വരുന്ന ഓണവും
വസന്തവും
പിന്നെ പിന്നെ
ദിവസവും വിരുന്നു വന്നു
ഹൃദയം നിറഞ്ഞു പെയ്യാന്‍ തുടങ്ങി
പോസ്റ്റ്-ഇന്‍റര്‍വെല്‍ സെഷന്‍...
നിന്റെ ധിഷണ
എന്റെ ഹൃദയത്തെ ചോദ്യം ചെയ്യുന്നതും
മുറിവേല്‍പ്പിക്കുന്നതും ഞാനറിഞ്ഞു
നിന്റെ ഹൃദയത്തിന്റെ യൌവനം എന്റെ ഹൃദയത്തെ മൃതപ്രായനാക്കുന്നതും ഞാന്‍ വേദനയോടെ കണ്ടു
നിന്റെ ഹൃദയത്തെ ഞാന്‍ അന്വേഷിചു
എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു എന്നു ഞാന്‍ ഓര്ത്തതാണ്
അതു നീ അപ്പോഴേക്കും
സമര്‍ത്ഥമായി ഒളിപ്പിച്ചു കഴിഞ്ഞിരുന്നു
ഒരു വേള
നീ വൃഥാ ഭയപ്പെട്ടിരിക്കാം
നിന്റെ ഹൃദയവും മുറിവേല്‍പ്പിക്കപ്പെടുമെന്ന്
ധിഷണ
കൈമോശം വന്നവന് എന്തുണ്ട് ആയുധം?
എനിക്കു നിന്റെ ഹൃദയത്തെ വേദനിപ്പിക്കാനാവില്ലെന്നു
പോലും അറിഞ്ഞില്ല നീ
ഇന്ന്
എന്റെ ഹൃദയത്തെ എനിക്കു പേടിയാണ്
അനുദിനം മുറിവേറ്റു പിടയവേ
എന്നോട്
അപേക്ഷിക്കുന്നു
ദയാവധത്തിന്!
ഓര്‍മകള്‍ മേയും കാവില്‍
ഒരു തിരി വെക്കുമോ നീ?